kk

തീരുമാനം പ്രവേശനം വൈകാതിരിക്കാനെന്ന് സുപ്രീംകോടതി

കേസിലെ വാദം മാർച്ച് മൂന്നാം വാരം തുടരും.

ന്യൂഡൽഹി: നീറ്റ് പിജി, ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ടയിൽ ഈ അദ്ധ്യയന വർഷം വരുമാന പരിധി 8 ലക്ഷമായി തുടരാനും, പ്രവേശന കൗൺസലിംഗ് ഉടൻ ആരംഭിക്കാനും സുപ്രീംകോടതിയുടെ അനുമതി. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം നൽകാമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

ഇടക്കാല ഉത്തരവ് അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും, മാർച്ച് മൂന്നാം വാരം കേസിൽ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.

മെഡിക്കൽ ബിരുദ, പി.ജി അഖിലേന്ത്യാ ക്വോട്ടയിലേക്ക് കേന്ദ്രസർക്കാർ 2021 ജൂലായ് 19ന് ഇറക്കിയ വിജ്ഞാപനം പ്രകാരമായിരിക്കും ഇക്കൊല്ലത്തെ പ്രവേശനം. ഒ.ബി.സിക്കാർക്കുള്ള 27ശതമാനം സംവരണത്തിൽ മാറ്റമില്ല. എന്നാൽ, സാമ്പത്തിക സംവരണത്തിനുള്ള എട്ടു ലക്ഷം വരുമാന പരിധി, അഞ്ചേക്കർ കൃഷിഭൂമി തുടങ്ങിയ വ്യവസ്ഥകൾ ശരി വച്ച് പാണ്ഡെ സമിതി നൽകിയ ശുപാർശ ഈ അദ്ധ്യയന വർഷം മാത്രമാണ് ബാധകം. ഇപ്പോൾ മാനദണ്ഡം മാറ്റിയാൽ പ്രവേശന നടപടികൾ വൈകുമെന്ന സമിതിയുടെ അഭിപ്രായം കോടതി ശരിവച്ചു.

കൗൺസലിംഗ് ഉടൻ തുടങ്ങും

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നീക്കം ചെയ്യപ്പെട്ട സാഹചര്യത്തിൽ നീറ്റ് പി.ജി കൗൺസലിംഗ് ഉടൻ തുടങ്ങും. പിന്നാലെ ഡിഗ്രി കോഴ്സുകളിലേക്കും. കേസ് കാരണം നീറ്റ് പി.ജി കൗൺസലിംഗ് വൈകുന്നതിനെതിരെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ ദേശ വ്യാപകമായി നടത്തിയ സമരം ഡൽഹിയിൽ അക്രമാസക്തമായിരുന്നു.

സം​സ്ഥാ​ന​ത്ത് 4​ ​ല​ക്ഷം​ ​രൂപ പ​രി​ധി​ ​തു​ട​രാ​ൻ​ ​സാ​ദ്ധ്യത

തി​രു​വ​ന​ന്ത​പു​രം​:​ ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ന് ​ സം​സ്ഥാ​ന​ത്ത് ​നി​ല​വി​ലെ​ 4​ ​ല​ക്ഷം​ ​രൂ​പ​ ​തു​ട​രേ​ണ്ടി​ ​വ​ന്നേ​ക്കും.​ ​
കേ​ന്ദ്ര​ത്തി​ലും​ ​സം​സ്ഥാ​ന​ത്തും​ ​നി​ല​വി​ൽ​ ​വ്യ​ത്യ​സ്ത​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ള്ള​താ​ണ് ​ ​കാ​ര​ണം.​ 2019​ലെ​ ​കേ​ന്ദ്ര​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം,​സ​ർ​ക്കാർ നി​യ​മ​ന​ങ്ങ​ളി​ലും​ ​വി​ദ്യാ​ല​യ​ ​പ്ര​വേ​ശ​ന​ത്തി​ലും​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ന് ​വ​രു​മാ​ന​ ​പ​രി​ധി​ 8​ ​ല​ക്ഷ​മാ​ണ്.​ന​ഗ​ര​ ​മേ​ഖ​ല​യി​ൽ​ 900​ ​ച​തു​ര​ശ്ര​ ​അ​ടി​ക്കും,​മ​റ്റി​ട​ങ്ങ​ളി​ൽ​ 1800​ ​ച​തു​ര​ശ്ര​ ​അ​ടി​ക്കും​ ​മു​ക​ളി​ൽ​ ​വീ​ടു​ള്ള​വ​രും​ ​ആ​യി​രം​ ​ച​തു​ര​ശ്ര​ ​അ​ടി​ക്ക് ​മു​ക​ളി​ൽ​ ​ഫ്ലാ​റ്റു​ള്ള​വ​രും​ ​അ​ഞ്ചേ​ക്ക​റി​ൽ​ ​കൂ​ടു​ത​ൽ​ ​ഭൂ​മി​യു​ള്ള​വ​രും​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ന് ​അ​ർ​ഹ​ര​ല്ല.
കേ​ര​ള​ത്തി​ൽ​ ​ശ​ശി​ധ​ര​ൻ​ ​നാ​യ​ർ​ ​ക​മ്മി​ഷ​ന്റെ​ ​ശു​പാ​ർ​ശ​പ്ര​കാ​രം​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ന് ​​ ​ ​നി​ശ്ച​യി​ച്ച​ ​വ​രു​മാ​ന​ ​പ​രി​ധി​ 4​ ​ല​ക്ഷം​ ​രൂ​പ​യും​ ​ന​ഗ​ര​ത്തി​ൽ​ 50​ ​സെ​ന്റും​ ​മു​നി​സി​പ്പ​ൽ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ 75​ ​സെ​ന്റും​ ​ഗ്രാ​മ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ 2.50​ ​ഏ​ക്ക​റു​മാ​ണ്.​ഇ​ക്കൊ​ല്ലം​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ങ്കി​ൽ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​ ​വേ​ണം.