vacci

ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, ഗുരുതര രോഗമുള്ള 60കഴിഞ്ഞവർ എന്നിവർക്ക് ജനുവരി 10ന് തുടങ്ങുന്ന കരുതൽ ഡോസ് വാക്‌സിനു വേണ്ടി ഇന്ന് വൈകുന്നേരം മുതൽ ഓൺലൈനിൽ അപ്പോയിന്റ്മെന്റ് എടുക്കാം. ജനുവരി 10മുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്നും വാക്‌സിനെടുക്കാം. രണ്ട് ഡോസ് എടുത്തവർക്ക് പുതിയ രജിസ്ട്രേഷന്റെ ആവശ്യമില്ല. പഴയ കൊവിൻ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ അപ്പോയിന്റ്മെന്റ് എടുത്ത് നേരിട്ട് വാക്‌സിനെടുക്കാൻ പോകാം.