
ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ ബി.എഡ് കോളജുകളിലെ ഫീസ് വർദ്ധിപ്പിക്കാനുള്ള മാനേജ്മെൻറ് അസോസിയേഷന്റെ തീരുമാനം സുപ്രീംകോടതി ശരി വച്ചു. കൊവിഡ് കാലത്ത് ഫീസ് വർദ്ധന നടപ്പാക്കരുതെന്ന സംസ്ഥാന സർക്കാർ വാദം തള്ളി. മെരിറ്റ് സീറ്റിൽ 45,000 രൂപയും മാനേജ്മെന്റ് സീറ്റിൽ
60,000 രൂപയും ഫീസ് ഈടാക്കാനാണ് അനുമതി ന. 2008 മുതൽ സംസ്ഥാനത്തെ ബി.എഡ് കോളജുകളിൽ 29,000 രൂപയാണ് ഫീസ് .
കോളജുകളുടെ നടത്തിപ്പിന് വലിയ ചെലവ് വരുന്നതായി സ്വകാര്യ ബി.എഡ് കോളജ് അസോസിയേഷന് വേണ്ടി അഭിഭാഷകരായ മനീന്ദർ സിംഗും ഹാരിസ് ബീരാനും വാദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സമിതി സ്വകാര്യ കോളജുകളിലെ ഫീസ് വർദ്ധിപ്പിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.