p

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുക്കാൻ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സഹായിക്കാൻ എൻ.ഐ.എ സംഘത്തെ നിയോഗിച്ചു. എൻ.ഐ.എ ഐ.ജി സന്തോഷ് രസ്തോഗിയുടെ നേതൃത്തിൽ 8 പേരടങ്ങിയ സംഘം എസ്.പി.ജിയിൽ നിന്ന് ഇന്നലെ രേഖകൾ ശേഖരിച്ചു. സംഘത്തിൽ ഡി.ഐ.ജി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരടക്കം ഏഴ് പേർ ഐ.ജി സന്തോഷ് രസ്തോഗിയെ സഹായിക്കാനുണ്ടാകും പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ന് സുപ്രീം കോടതി തുടർവാദം കേൾക്കും.ചീഫ് ജസ്റ്റിസ് എൻ. വി. രമണ, ജസ്റ്റ്സ്‌മാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുടെ ബെഞ്ചിലാണ് വാദം.