v

ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക്ചെയ്ത ശേഷം 'ഇലോൺ മസ്ക്' എന്ന് പേരുമാറ്റി. നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് പുന:സ്ഥാപിച്ചു. ഹാക്കർമാർ പോസ്റ്റു ചെയ്‌ത സന്ദേശങ്ങളും ലിങ്കുകളും നീക്കം ചെയ്തു.

കൃത്യം ഒരുമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്‌തിരുന്നു. ജനുവരി മൂന്നിന് ഇന്ത്യൻ കൗൺസിൽ ഒഫ് വേൾഡ് അഫയേഴ്സ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മൈക്രോഫിനാൻസ് ബാങ്ക് മൻ ദേശി മഹിളാ ബാങ്ക് എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകളും ഹാക്കു ചെയ്‌ത ശേഷം 'ഇലോൺ മസ്ക്' എന്ന് പേരിട്ടിരുന്നു. അന്ന് ഹാക്കർമാർ പോസ്റ്റ് ചെയ്‌ത സമാന ഉള്ളടക്കവും ലിങ്കുകളുമാണ് ഇന്നലെയും പ്രത്യക്ഷപ്പെട്ടത്.