covid-death

ന്യൂഡൽഹി: ഡെൽറ്റ വ്യാപന സമയത്തുണ്ടായ മരണനിരക്കിലേക്കുയർന്ന് ഡൽഹി. ഇന്നലെ 40 മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂൺ 10 ന് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 44 മരണങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,561 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ പോസിറ്റിവിറ്റി നിരക്ക് 26.22 ശതമാനമായി. കഴിഞ്ഞ വർഷം ഏപ്രിൽ 20 ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 14,957 രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്. ഇപ്പോൾ ആശുപത്രികളിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 618 പേരാണ്. വെന്റിലേറ്ററിൽ 91 പേരുണ്ട്.