india-china

ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷയും സ്ഥിരതയും നിലനിറുത്താനുള്ള നടപടികൾ തുടരാൻ ബുധനാഴ്ച നടന്ന 14-ാം ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ചയിൽ ധാരണ. സേനാപിൻമാറ്റം അടക്കം ചർച്ച ചെയ്യാൻ ഉടൻ കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലപാടുകളും ബുധനാഴ്ച ആഴത്തിൽ ചർച്ച ചെയ്തതായി സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. മുൻ ചർച്ചകളിലുണ്ടായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും തണുപ്പുകാലത്ത് അടക്കം പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിറുത്താനും ധാരണയായി. അവശേഷിക്കുന്ന തർക്കങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സൈനിക, നയതന്ത്ര തലങ്ങളിൽ ആശയവിനിമയവും ചർച്ചയും തുടരും. ഇതിന്റെ ഭാഗമായി 15-ാം തല കമാൻഡർ തല കൂടിക്കാഴ്ച ഉടൻ നടത്താനും തീരുമാനമായി. അതിർത്തിയിലെ ചുഷുൾ മോൾഡോയിൽ ചൈനയുടെ ഭാഗത്ത് രാവിലെ തുടങ്ങിയ കൂടിക്കാഴ്ച രാത്രി 10.30നാണ് സമാപിച്ചത്. ലേയിലെ 14-ാം കോർപ്സ് മേധാവി ലെഫ്. ജനറൽ അനിന്ത്യ സെൻഗുപ്‌തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഡെപസാംഗ്, ഹോട്ട്സ്പ്രിംഗ് മേഖലകളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ചർച്ചകൾ.

ഭൂ​ട്ടാ​നി​ലെ​ ​ചൈ​നീ​സ് ഗ്രാ​മ​ങ്ങ​ൾ​:​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്ത്

ചൈ​ന​ ​ഭൂ​ട്ടാ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​പ​ര​സ്പ​രം​ ​ബ​ന്ധി​പ്പി​ച്ച് ​ര​ണ്ട് ​വ​ലി​യ​ ​ഗ്രാ​മ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​താ​യി​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ചി​ത്ര​ങ്ങ​ൾ​ ​സ​ഹി​ത​മാ​ണ് ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​ത​മ്മി​ൽ​ 2017​ൽ​ ​സം​ഘ​ർ​ഷം​ ​ന​ട​ന്ന​ ​ദോ​ക്‌​ലാ​മി​ന് ​സ​മീ​പ​മാ​ണ് ​ഗ്രാ​മ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.
ജ​നു​വ​രി​ ​ഒ​ന്നി​ന് ​ല​ഭി​ച്ച​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ൽ​ 34​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​നി​ർ​മ്മി​ച്ചെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചൈ​ന​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​റി​ൽ​ ​ആ​രം​ഭി​ച്ചെ​ന്നാ​ണ് ​വി​വ​രം.​ ​മേ​ഖ​ല​യി​ൽ​ ​ചൈ​ന​ ​കൂ​ടു​ത​ൽ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​വ​ലി​യ​ ​ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം​ ​ചൈ​ന​ ​ഭൂ​ട്ടാ​നി​ൽ​ ​എ​ത്തി​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മ​ങ്ങ​ൾ​ക്ക് ​സ​മീ​പം​ ​ചൈ​ന​ ​റോ​ഡും​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​എ​ന്തി​നാ​ണ് ​ചൈ​ന​ ​ഭൂ​ട്ടാ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​ഗ്രാ​മ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന​ത് ​വ്യ​ക്ത​മ​ല്ല.​ ​ഇ​വ​ ​ഭാ​വി​യി​ൽ​ ​സൈ​നി​ക​ത്താ​വ​ള​ങ്ങ​ളാ​ക്കി​യേ​ക്കാ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.നാ​ല് ​പ​തി​റ്റാ​ണ്ടാ​യി​ ​ഭൂ​ട്ടാ​നും​ ​ചൈ​ന​യും​ ​അ​തി​ർ​ത്തി​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​ന്ത്യ​യു​മാ​യി​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ​ ​ഭൂ​ട്ടാ​നി​ലെ​ ​ചൈ​ന​യു​ടെ​ ​അ​ധി​നി​വേ​ശം​ ​ഇ​ന്ത്യ​ ​ഗൗ​ര​വ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.