
ന്യൂഡൽഹി: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ മൂലമുള്ള അതിവ്യാപനത്തെ തുടർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന വർദ്ധന രണ്ടര ലക്ഷത്തിനടുത്തെത്തി. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 2,47,417 പുതിയകേസുകൾ റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11ശതമാനമാണ്. രാജ്യത്ത് 11,17,531പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു