uniform
പുതിയ യൂണിഫോം അണിഞ്ഞ് കരസേനാ ദിനത്തിൽ പരേഡിൽ പങ്കെടുക്കുന്ന പാരച്യൂട്ട് റജിമെൻ്റിലെ കമാൻഡോകൾ

ന്യൂഡൽഹി:കരസേനാ ദിനത്തിലെ പരേഡിൽ പുതിയ ഫീൽഡ് യൂണിഫോം അണിഞ്ഞ് ഇന്ത്യൻ സൈന്യം. പാരച്യൂട്ട് റജിമെന്റിലെ സൈനികരാണ് ആദ്യമായി പുതിയ വേഷത്തിലെത്തിയത്.

ദൂരെ നിൽക്കുന്ന ശത്രുവിന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മണ്ണിന്റെ (എർത്തേൺ) നിറവും ഒലിവ് നിറവും കലർന്നതാണ് വേഷം.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുമായി സഹകരിച്ച് കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപകൽപ്പന. പുതിയ വർഷം പുതിയ യൂണിഫോം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ കരസേന പ്രഖ്യാപിച്ചിരുന്നു.

#13 ലക്ഷംപേർക്ക് വേഷമാറ്റം

ഷർട്ട് പാന്റ്സിന് പുറത്ത്

13 ലക്ഷം സൈനികർ ഈ വർഷം പുതിയ യൂണിഫോമിലേക്ക് മാറും.അമേരിക്കൻ സൈന്യത്തിന്റെ ഡിജിറ്റൽ പാറ്റേൺ മോഡലിനോട് സാമ്യം. ഷർട്ട് പാന്റ്സിന് പുറത്താണ്. യൂണിഫോമിന് അടിയിലാണ് ബെൽറ്റ് . സ്ത്രീകൾക്കും പുരുഷന്മാർക്കും സൗകര്യപ്രദം

ഏതു കാലാവസ്ഥയിലും ഒരുപോലെ അനുയോജ്യം.

യുദ്ധമേഖലകളിൽ അതിജീവന സാദ്ധ്യത.

ഭാരം കുറഞ്ഞതും പെട്ടെന്ന് ഇണങ്ങുന്നതും.

70:30 എന്ന തോതിൽ പോളിയസ്റ്റർ- കോട്ടൺ മിശ്രിതം.