
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടിയും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദുമായുള്ള തിരഞ്ഞെടുപ്പ് സഖ്യ ചർച്ച തെറ്റിപ്പിരിഞ്ഞു. തന്റെ പാർട്ടിയായ ആസാദ് സമാജ് പാർട്ടിക്ക് 10 സീറ്റ് നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണിത്. മൂന്ന് സീറ്റുകളാണ് അഖിലേഷ് നൽകിയത്. അഖിലേഷ് യാദവിന് ദളിത് വോട്ടുകൾ വേണ്ടെന്നും തങ്ങളെ അദ്ദേഹം അപമാനിച്ചെന്നും ആസാദ് പറഞ്ഞു. രണ്ട് ദിവസം ലക്നൗവിൽ കാത്തിരുന്നിട്ടും അദ്ദേഹം കാണാൻ സമ്മതിച്ചില്ല. ബി.ജെ.പിയും അഖിലേഷ് യാദവും ഒരു പോലെയാണ്. ബി.എസ്.പിയെയും സഖ്യത്തിൽ ഉൾപ്പെടുത്തണമായിരുന്നു . ഈ വോട്ടുകൾ ഭിന്നിക്കാൻ പാടില്ല. രണ്ട് ദിവസത്തിനകം തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.