covid

ന്യൂഡൽഹി: ഡൽഹി, മഹാരാഷ്‌‌ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറയുന്നതായി സൂചന. മഹാരാഷ്‌‌ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന വർദ്ധന 40,000ത്തിന് താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മഹാരാഷ്ട്രയിലും ഡൽഹിയിലും 20ശതമാനമായി കുറഞ്ഞു. കേസുകൾ ഇനി കൂടാതിരുന്നാൽ രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് കരുതാമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. രാത്രി കർഫ്യൂവും ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടികളും ഫലം കണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുംബയിൽ ഇന്നലെ 60,32 പുതിയ കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.

കൊവിഡ് വരും ദിവസങ്ങളിലും കുറഞ്ഞാൽ മാത്രമെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തൂ എന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ രണ്ടു ദിവസമായി 20 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.