ന്യൂഡൽഹി: നിലവിൽ അടിയന്തര ഉപയോഗത്തിന് മാത്രം അനുമതിയുള്ള കൊവിഡ് വാക്സിനുകളായ കൊവിഷീൽഡിനും കൊവാക്സി​നും സാധാരണ വിപണന അനുമതി നൽകാൻ ഡ്രഗ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ(ഡി.ജി.സി.ഐ)യുടെ കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തു. സാധാരണ വിപണന അനുമതി ലഭിച്ചാൽ വാക്സിനുകൾ വിപണിയിൽ ലഭ്യമാക്കാനും ഉപാധികളില്ലാതെ ഉപയോഗിക്കാനും വഴിയൊരുങ്ങും. നിലവിൽ സർക്കാർ നിയന്ത്രണത്തിലും ഐ.സി.എം.ആറിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് വാക്സിനുകൾ ഉപയോഗിക്കുന്നത്.