priyanka-gandhi

ന്യൂഡൽഹി:​ യു.​പി​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​ഖ്യ​സാ​ദ്ധ്യ​ത​ക​ളെ​ ​സൂ​ചി​പ്പി​ച്ച് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി.​ ​ബി.​ജെ.​പി​യ​ല്ലാ​ത്ത​ ​ആ​രു​മാ​യും​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം​ ​സ​ഖ്യ​ത്തി​നു​ ​ത​യ്യാ​ണെ​ന്ന് ​പ്രി​യ​ങ്ക​ ​വ്യ​ക്ത​മാ​ക്കി.​ ​എ​ന്നാ​ൽ,​ ​ബി.​ജെ.​പി​ക്കു​ ​സ​മാ​ന​മാ​യ​ ​രാ​ഷ്ട്രീ​യ​മാ​ണ് ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​യു​ടേ​തെ​ന്നും​ ​അ​വ​ർ​ ​ആ​രോ​പി​ച്ചു.​ ​ആ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​അ​വ​ർ​ ​നേ​ട്ടം​കൊ​യ്യു​ന്നു​ണ്ട്.​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​ണ് ​നേ​ട്ട​മു​ണ്ടാ​കേ​ണ്ട​ത്.​ ​വി​ക​സ​ന​വി​ഷ​യ​ങ്ങ​ളാ​ണ് ​ഉ​യ​ർ​ത്തേ​ണ്ട​ത്.​ ​മ​ത​വ​ർ​ഗീ​യ​ത​യു​ടെ​യും​ ​ജാ​തീ​യ​ത​യു​ടെ​യു​മെ​ല്ലാം​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​വ​ർ​ക്ക് ​ഒ​രേ​യൊ​രു​ ​അ​ജ​ണ്ട​യേ​യൂ​ള്ളൂ.​ ​അ​വ​ർ​ ​പ​ര​സ്പ​രം​ ​അ​തി​ൽ​നി​ന്ന് ​നേ​ട്ട​മു​ണ്ടാ​ക്കു​ന്നു.​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​ധാ​ന​ ​എ​തി​രാ​ളി​ക​ൾ​ ​തൊ​ഴി​ലി​ല്ലാ​യ്മ​യും​ ​വി​ല​ക്ക​യ​റ്റ​വും​ ​ക​ർ​ഷ​ക​രു​ടെ​ ​അ​വ​സ്ഥ​യു​മെ​ല്ലാ​മാ​ണെ​ന്നും​ ​പ്രി​യ​ങ്ക​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തി​നെ​ല്ലാ​മെ​തി​രെ​യാ​കും​ ​ഞ​ങ്ങ​ളു​ടെ​ ​പോ​രാ​ട്ടം.​ ​ഭാ​വി​ ​പ​റ​യാ​ന​റി​യി​ല്ല.​ ​സീ​റ്റു​ക​ൾ​ ​പ്ര​വ​ചി​ക്കു​ന്ന​തും​ ​അ​പ​ക്വ​മാ​കും.​ ​എ​ല്ലാം​ 2022​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടു​കൂ​ടി​ ​അ​വ​സാ​നി​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​യു.​പി​യി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​നി​ല​കൊ​ള്ളു​ന്ന​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​പാ​ർ​ട്ടി​യാ​കാ​ൻ​ ​പോ​കു​ക​യാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം

യു.പിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്കും പുതുമുഖങ്ങൾ

ക്കുമാണ് കൂടുതൽ പ്രാതിനിദ്ധ്യം. പുറത്തുവന്ന 166 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 119പേരും പുതുമുഖങ്ങളാണ്. സ്‌ത്രീകൾക്ക് 40 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ഉന്നാവോ മാനഭംഗക്കേസ് ഇരയുടെ മാതാവ് ആഷാ സിംഗ്, പൗരത്വനിയമ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയയായ സദാഫ് ജാഫർ, പൊതുപ്രവർത്തക പൂനം പാണ്ഡെ, ആദിവാസികൾക്കു വേണ്ടി പ്രവർത്തിക്കുന്ന രാം രാജ് തുടങ്ങിയവരെല്ലാം ആദ്യമായി മത്സരിക്കുന്നവർ. ചെറുപ്പക്കാർക്കും കൂടുതൽ അവസരം നൽകുന്നു. 125 പേരുടെ ആദ്യ പട്ടികയിലെ 26പേരും 35വയസിന് താഴെ പ്രായക്കാരാണ്. ചില ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള 2018ലെ മിസ് ബിക്കിനി താരം അർച്ചന ഗൗതം ഹസ്തിനപുരിൽ സ്ഥാനാർത്ഥിയാണ്. വനിതാ, ദളിത്, യുവ, കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി യു.പിയിൽ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തമാണെന്ന് പാർട്ടി വക്താവ് അൻഷു അശ്വതി പറഞ്ഞു.