nda-

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എയിൽ സീറ്റ് ധാരണയായി. 65 സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി മുന്നണിയെ നയിക്കുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പി.എൽ.സി നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്, സംയുക്ത എസ്.എ.ഡി നേതാവ് സുഖ്ദേവ് സിംഗ് ദിൻഡ്സ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.

ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും സംയുക്ത ശിരോമണി അകാലി ദൾ 15 സീറ്റിലും മത്സരിക്കും.

രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ക്ഷേമത്തിനുമായാണ് മൂന്ന് പാർട്ടികളും ഒരുമിച്ചതെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ പഞ്ചാബിന്റെ മഹത്വം വീണ്ടെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു. 34 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പിയും 22 പേരുടെ പട്ടിക പി.എൽ.സിയും പ്രഖ്യാപിച്ചിരുന്നു.