republic-day

ന്യൂഡൽഹി: ഡൽഹി രാജ്പഥിലെ റിപ്പബ്ളിക് ദിന പരേഡിൽ ഇക്കുറി 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും വാക്സിനെടുക്കാത്ത മുതിർന്നവർക്കും പ്രവേശനമില്ലെന്ന് ഡൽഹി പൊലീസിന്റെ മാർഗ്ഗരേഖയിൽ പറയുന്നു. രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ പരേഡ് കാണാൻ അനുവദിക്കൂ. കാണികൾ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രാവിലെ ഏഴു മുതൽ കാണികളെ പരേഡ് നടക്കുന്ന രാജ്പഥിലേക്ക് പ്രവേശിപ്പിക്കും. സെൻട്രൽ വിസ്തയുടെ ഭാഗമായുള്ള പരിഷ്കാരങ്ങൾ വരുത്തിയ ശേഷം നടക്കുന്ന ആദ്യ റിപ്പബ്ളിക് ദിന പരേഡാണിത്. സുരക്ഷയ്ക്കായി 27,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണം അടക്കം ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചു.