modi

ന്യൂഡൽഹി: അഴിമതി ചിതലിനെപ്പോലെയാണെന്നും അത് രാജ്യത്തെ പൊള്ളയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുവജനങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി രാഷ്ട്രത്തെ ഈ വിപത്തിൽ നിന്ന് മോചിപ്പിക്കണമെന്നും പുതുവർഷത്തിലെ ആദ്യ മൻ കി ബാത്ത് പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നുള്ള നവ്യാ വർമ്മ അയച്ച കത്തിൽ 2047 ആകുമ്പോഴേക്കും ഇന്ത്യയെ അഴിമതിമുക്തമായി കാണണമെന്ന് എഴുതിയിരുന്നു. രാജ്യത്തെ പൊള്ളയാക്കുന്ന ഈ ചിതലിൽ നിന്ന് മുക്തി നേടാൻ എന്തിന് 2047 വരെ കാത്തിരിക്കണം. കർത്തവ്യങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോയാൽ അഴിമതി നിലനിൽക്കില്ല. ഇത്തവണ പദ്മ പുരസ്കാരം നേടിയവരിൽ പലരും പരക്കെ അറിയപ്പെടാത്തവരാണ്. സാധാരണ ജീവിത സാഹചര്യങ്ങളിൽ അസാധാരണ നേട്ടം കൊയ്തവർ. അവരുടെ പേര് നിങ്ങൾ മുമ്പ് കേട്ടുകാണില്ല.

മൻ കി ബാത്തിൽ ആശയങ്ങൾ പങ്കുവച്ച് ഒരു കോടിയിലധികം കുട്ടികൾ തനിക്ക് കത്തയച്ചതായും പ്രധാനമന്ത്രി പറഞ്ഞു.