
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗസസുമായി ഇന്ത്യ നടത്തിയ ഇടപാടുകളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനായ എം.എൽ ശർമ്മയാണ് ഹർജി നൽകിയത്. റിപ്പോർട്ട് കോടതി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.