mg

ന്യൂഡൽഹി: 74ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഡൽഹിയിലെ രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ദേവേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി തുടങ്ങി നിരവധി നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു.

ഗാന്ധിജിയുടെ ഉദാത്തമായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ പരിശ്രമമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ഹിന്ദുത്വ വാദിയാണ് ഗാന്ധിജിയെ വെടിവച്ച് കൊന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗാന്ധിജി ഇനിയില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ എവിടെ സത്യമുണ്ടോ അവിടെ ബാപ്പുജിയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.