
ന്യൂഡൽഹി:കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി കർഷക വിശ്വാസ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസം. 9 ന് നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. താങ്ങുവില നിശ്ചയിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇത് നടപ്പിലാക്കാനായി ഞങ്ങൾ പോരാട്ടം തുടരുമെന്നും ടിക്കായത്ത് ട്വീറ്റ് ചെയ്തു.