supreme-court-

ന്യൂഡൽഹി:മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള കോടതിയായി സുപ്രീം കോടതി മാറിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. അസാധാരണമാം വിധം മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിക്കുന്നതിൽ അദ്ദേഹം ദുഖം പ്രകടിപ്പിച്ചു.

മഹാരാഷ്ട്ര നിയമസഭാംഗവും കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനുമായ നിതേഷ് റാണെയ്ക്കൊപ്പം വധശ്രമ കേസിൽ പ്രതിയായ ഗോത്യ സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

നിതേഷ് റാണെയുടെ ഹർജിയിൽ 10 ദിവസത്തേക്ക് അറസ്റ്റ് കോടതി തടഞ്ഞിരുന്നു. തുടർന്നാണ് കൂട്ടുപ്രതിയായ ഗോത്യ സാവന്തും മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2021 ഡിസം. 18 ന് ഒരു ശിവസേന അംഗത്തെ വധിക്കാൻ ശ്രമിച്ചതാണ് കേസ്.