justice-munishwar-nath-bh

ന്യൂഡൽഹി: ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറിയതിനെ തുടർന്ന് ജസ്റ്റിസ് മുനീശ്വർ ഭണ്ഡാരി ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് സ്ഥലം മാറി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. കഴിഞ്ഞ ഡിസം.14 നും ജനുവരി 29നും നടന്ന കൊളീജിയം ചർച്ചകളെ തുടർന്നാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

2007 ജൂലായ് 5 ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ മുനീശ്വർ നാഥ് ഭണ്ഡാരി 2019 മാർച്ച് 15ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായി. 2019 ജൂൺ 26 മുതൽ ഒക്ടോ.10 വരെ അലഹബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.