
ന്യൂഡൽഹി: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തമിഴ്നാടിന്റെ ചുമതലയുള്ള മുതിർന്ന എ.ഐ.സി.സി നിരീക്ഷകനായി നിയമിച്ചു. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണം, ഏകോപനം തുടങ്ങിയവയുടെ മേൽനോട്ട ചുമതലയാണ് രമേശിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നൽകിയതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.