death-

ന്യൂഡൽഹി: വധശിക്ഷ കാത്ത് ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം 488. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഉയർന്ന സംഖ്യയാണ് 2021 അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയതെന്ന് ഡെത്ത് പെനാൽറ്റി ഇൻ ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2004ലെ 563ന് ശേഷമുള്ള ഉയർന്ന കണക്കാണിത്. തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ 21 ശതമാനം വർദ്ധനവാണ് 2021ൽ ഉണ്ടായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൊവിഡ് കാരണം അപ്പീൽ കോടതികൾ വളരെ കുറഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത് മൂലം ശിക്ഷ വിധിക്കപ്പെട്ട പല തടവുകാർക്കും അപ്പീൽ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി.

 ലൈംഗിക കുറ്റകൃത്യ കേസിൽ വധശിക്ഷ കൂടുന്നു

2021ൽ വിചാരണക്കോടതികൾ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ച കേസുകൾ ഇവ;

ലൈംഗിക കുറ്റകൃത്യങ്ങൾ - 45

കൊലപാതക കേസുകൾ - 34

ബീഹാറിലെ ഒരു വ്യാജമദ്യ കേസ് - 9

 ശരാശരി വധശിക്ഷകൾ 125

രാജ്യത്തെ വിചാരണ കോടതികളിലെ വധശിക്ഷകളുടെ കണക്കെടുത്താൽ 2016 മുതൽ പ്രതിവർഷം ശരാശരി 125 കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. ഈ വധശിക്ഷകളിൽ സുപ്രീം കോടതി ശരിവെക്കുന്നത് ശരാശരി 3 എണ്ണം മാത്രമാണ്.

 തീർപ്പാക്കിയ അപ്പീലുകൾ

( സുപ്രീം കോടതി )

2019 - 28

2020 - 11

2021 - 6

( ഹൈക്കോടതി )

2019 - 76

2020 - 31

2021 - 39

 2021ൽ വിചാരണ കോടതികൾ വധശിക്ഷ വിധിച്ചത് - 144 കേസുകൾ

ഇതിൽ ഹൈക്കോടതികൾ ശരിവച്ചത് - 39

 2021ൽ ഹൈക്കോടതികൾ ശരിവെച്ച കേസുകൾ സുപ്രീം കോടതിയിലെത്തിയപ്പോൾ ;

ശിക്ഷ ശരിവച്ചത് - 4

ജീവപര്യന്തമായത് - 18

കുറ്റവിമുക്തരായത് - 4