
ന്യൂഡൽഹി :ഗാന്ധിജിക്കെതിരായ സിനിമ പിൻവലിക്കണമെന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആരംഭിച്ച വൈ ഐ കിൽഡ് ഗാന്ധി എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തകനായ സിക്കന്ദർ ബെൽ നൽകിയ ഹർജി പരിഗണിക്കാൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിസമ്മതിച്ചത്.
മൗലികാവകാശ ലംഘനമുണ്ടായാൽ മാത്രമേ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽ
കാനാകൂ എന്ന് ബെഞ്ച് ചൂട്ടിക്കാട്ടി. ഹർജിക്കാരന്റെ ഒരു മൗലികാവകാശവും ലംഘിക്കപ്പെട്ടതായി കാണുന്നില്ല. എന്നാൽ സിനിമയിൽ ഗാന്ധിജിയെ നപുൻസക് എന്ന് വിളിച്ചത് രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിനാൽ ആർട്ടിക്കിൾ 21 ന്റെ വ്യക്തമായ ലംഘനമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. അത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി.