suri

ന്യൂഡൽഹി:മുതിർന്ന അഭിഭാഷകനും അഡിഷണൽ സോളിസിറ്റർ ജനറലുമായ രൂപീന്ദർ സിംഗ് സൂരി (72) നിര്യാതനായി. കൊവിഡ് ബാധിതനായിരുന്നു.

1976 ൽ ഡൽഹിയിൽ എൻറോൾ ചെയ്ത സൂരി 1984 ൽ സൂരി ആൻഡ് കമ്പനി എന്ന നിയമസ്ഥാപനം സ്ഥാപിച്ചു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡായും സുപ്രീം കോടതി അഡ്വക്കേറ്റ്സ് - ഓൺ - റെക്കോർഡ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.പതിനഞ്ച് വർഷം പഞ്ചാബിന്റെ സ്റ്റാൻഡിംഗ് കോൺസലായിരുന്നു. 2020 ജൂണിലാണ് അഡീഷണൽ സോളിസിറ്റർ ജനറലായത്.

നിയമത്തിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ആർ.എസ് സൂരി ഭരണഘടന, നദീജല തർക്കങ്ങൾ, ക്രിമിനൽ, മയക്ക് മരുന്ന് കേസുകളിൽ പ്രശസ്തനായ അഭിഭാഷകനാണ്.

സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, അമേരിക്കൻ എക്സ്‌പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, വോഡഫോൺ തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികൾക്ക് വേണ്ടി കോടതികളിൽ ഹാജരായിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ അനുശോചിച്ചു ഭാര്യ - ഗുർവീന്ദർ സൂരി. മക്കൾ - സുരുചി സൂരി (അഭിഭാഷക), സിമർ സൂരി (അഭിഭാഷക)