anwar-sadath-mla
കപ്രശേരി ക്ഷീരോത്പാപാദക സഹകരണ സംഘത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കപ്രശേരി ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ പി.ആർ. ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ദിലീപ് കപ്രശേരി, അമ്പിളി അശോകൻ, ജയ മുരളീധരൻ, നിഷ പൗലോസ്, പി.ആർ. സജീവ്കുമാർ, ഡോ. ജി. സുനിൽ, വി.ടി. ദേവസി, കെ.ആർ. രാജൻ, ഷാജി അയ്യപ്പൻ എന്നിവർ സംസാരിച്ചു.