അങ്കമാലി: എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു. അങ്കമാലി
എ.പി.കുര്യൻ സ്മാരകഹാളിൽ നടന്ന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. സി.ഐ ടി. യു ഏരിയാ സെക്രട്ടറി സി.കെ.സലീംകുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്യമന്തഭദ്രൻ, സി.ഐ.ടി യു ഏരിയാ പ്രസിഡന്റ് പി.വി. ടോമി, ടി.വി.രാജൻ, പ്രസാദ് പറവൂർ, മാത്യു തെറ്റയിൽ, ജിജോ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.ടി. വർഗീസ് (പ്രസിഡന്റ് ), പി.വി. ടോമി (സെക്രട്ടറി), ജിജോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.