കൊച്ചി : നോർത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിത്യ പരിപാലനവും ഉദ്യാനപരിപാലനവും നിർവഹിച്ച് മാതൃകയായ റെയിൽവേ ജീവനക്കാരെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതിയുടെയും എസ്.ആർ.എം റോഡ് റെസിഡന്റ് വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ കാജൽ സലിം, രജനി, ടി.പി.എം. ഇബ്രാഹിംഖാൻ, റെയിൽവേ ഏരിയ മാനേജർ നിധിൻ റോബർട്ട്, നവീൻകുമാർ, വി.എം. മൈക്കിൾ, വി.ബി.ഷാജഹാൻ, എം.കെ. നൂർദ്ദിൻ, അനു സുനിൽകുമാർ, പങ്കജാക്ഷൻ, കെ.എഫ്. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.