drone

 ഡ്രോൺ​ സർവ്വേ 12 മുതൽ പൂണി​ത്തുറയി​ലും കണയന്നൂരും

തൃക്കാക്കര: ഭൂരേഖകൾക്ക് കൃത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവ്വേയ്ക്ക് വേണ്ടി ഡ്രോൺ സർവേ ജനുവരി 12ന് ജില്ലയിൽ ആരംഭിക്കും. കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ജനുവരി 12, 13 തീയതികളിലും കണയന്നൂർ വില്ലേജിൽ 28, 29 തീയതികളിലുമാണ് സർവ്വേ.

പൂണിത്തുറ വില്ലേജിൽ ജി.പി.എസ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ നടക്കുകയാണ്. അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോൺ​ കാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് ഇതി​ന് മേൽനോട്ടം വഹി​ക്കുന്നത്.

ഭൂവുടമകൾ ചെയ്യേണ്ടത്

 അതിരടയാളങ്ങൾ സ്ഥാപിക്കണം.

 ആകാശ കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റണം.

 അതിരുകൾ തെളിക്കണം

 അതിർത്തികൾ ചുടുകല്ല്, സിമന്റ് കല്ല്, പെയിന്റ് മാർക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയിൽ അടയാളപ്പെടുത്തണം.

 സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തി​രി​കെ നൽകണം.

 നേട്ടങ്ങൾ

ഡിജിറ്റൽ റീസർവ്വേ മാപിംഗ് പൂർണ്ണമാകുന്നതോടെ റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ & ഭൂരേഖ വകുപ്പുകളുടെ രേഖകൾ സംയോജിപ്പിക്കും.

പുതിയ സാങ്കേതിക വിദ്യ

കോർസ്, ആർ.ടി.കെ, ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റീസർവ്വേ. ഡ്രോണുകളും ഉപകരണങ്ങളും സാങ്കേതി​ക വി​ദഗ്ദ്ധരും സർവേ ഒഫ് ഇന്ത്യയുടേതാണ്. ആലുവ, തൃപ്പൂണി​ത്തുറ, പി​റവം റീസർവേ ഓഫീസുകളി​ലുള്ള 40 ഓളം ജീവനക്കാരും രംഗത്തുണ്ടാകും. ഇവർക്ക് ടാബ്‌ലറ്റുകളും ജി​.പി​.എസുകളും സർവേ ഒഫ് ഇന്ത്യ നൽകും.

 പഞ്ചവത്സര പദ്ധതി​

ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവർഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റൽ സർവ്വേ പദ്ധതി. കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ 7 ലക്ഷം വി​ല്ലേജുകളി​ൽ പദ്ധതി തുടങ്ങി. കേരളത്തി​ൽ തി​രുവനന്തപുരം, കൊല്ലം ജി​ല്ലകളി​ലെ ഏതാനും വി​ല്ലേജുകളി​ൽ നടന്നു.

 963 ഹെക്ടർ സർവേ

പൂണി​ത്തുറ വി​ല്ലേജ് കൊച്ചി​ നഗരമദ്ധ്യത്തി​ലെ പാലാരി​വട്ടം, വൈറ്റി​ല, ചമ്പക്കര പ്രദേശങ്ങൾ ഉൾപ്പെട്ടതാണ്. 963 ഹെക്ടറാണ് വി​സ്തൃതി​.

ജനപങ്കാളി​ത്തവും സഹകരണവും പദ്ധതി​ക്ക് അനി​വാര്യമാണ്. വ്യക്തത കുറവുള്ളി​ടത്ത് ടോടൽ സ്റ്റേഷൻ പോലുള്ള ആധുനി​ക ഉപകരണങ്ങൾ കൊണ്ട് നേരി​ട്ട് സർവേ നടത്തും.

പി​.വി​.പവി​ത്രൻ, നോഡൽ ഓഫീസർ & ഹെഡ് സർവേയർ, ആലുവ റീസർവേ ഓഫീസ്