waste

കൊച്ചി: പുതുവർഷ പുലരിയിൽ വിഷപ്പുകയി​ലമർന്ന് കെ.എസ്.ആർ.ടി​.സി​ സ്റ്റാൻഡ് പരി​സരം. സ്റ്റാന്റി​ന് സമീപത്തെ മേൽപ്പാലത്തിനടിയിലുള്ള മാലിന്യക്കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ അജ്ഞാതർ തീയിട്ടത്. പത്തുമണിയോടെ തീ അണഞ്ഞ് പരിസരമാകെ പുക നിറഞ്ഞു. ബസ് സ്റ്റേഷനിലേക്ക് വന്നവരും പോയവരുമുൾപ്പടെ പാലത്തിലൂടെ സഞ്ചരിച്ചവരെല്ലാം പുതുവർഷ പുകയിൽപ്പെട്ടു. തൊട്ടടുത്ത ജനവാസമേഖലയിലും ഫ്ലാറ്റുകളിലുമുൾപ്പെടെ പുക നിറഞ്ഞു. പാലത്തിനടയിൽ ടൺ കണക്കിന് മാലിന്യം കുന്നുകൂടുന്നത് എങ്ങനെയെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലത്തും പാലത്തിനടിയിലും കാടുപിടിച്ചുകിടക്കുന്ന പറമ്പുകളിലും ജലാശയങ്ങളിലും മാലിന്യകൂമ്പാരമാണ്. മാലിന്യ സംസ്കരണത്തിന് കോടികൾ ചെലവഴിച്ചിട്ടും പ്രശ്നപരിഹാരമാകുന്നില്ലെന്നതിന്റെ ഉദാഹരണമായിരുന്നു കൊച്ചിയിൽ ഇന്നലെ കണ്ട കാഴ്ചകൾ.