അങ്കമാലി: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സർക്കാർ നയത്തിനനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കണം. ടെൽക്ക് ലാഭത്തിലാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാർ പിന്തുണനൽകും. എന്നാൽ കാര്യക്ഷമമല്ലാത്ത പ്രവർത്തനങ്ങളും അനാസ്ഥയും അംഗീകരിക്കില്ല. അങ്കമാലിയിൽ ടെൽക്ക് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. മെറ്റീരിയൽ എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കും. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വരുന്ന വീഴ്ച്ചകളും പരിശോധിക്കുമെന്ന് പി.രാജീവ് പറഞ്ഞു. മന്ത്രി തൊഴിലാളികളുമായി ചർച്ചനടത്തി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, എം.ഡി. ശീതൾ കുമാർ, ഡോ.ജോഫി ജോർജ്ജ്, റെജി ജോൺ, യൂണിയൻ നേതാക്കളായ എം.സ്വരാജ്, റോജി.എം. ജോൺ എം.എൽ.എ, സി.കെ.സലീം കുമാർ, വി.കെ.റഷീദ്, ആന്റണി ജോംസൺ, പി.ഡി.പൗലോസ്, കെ.വി.രാജേന്ദ്രൻ, അബ്ദുൾ റഷീദ് എന്നിവർ സംബന്ധിച്ചു.