kklm
പാലക്കുഴ ഗ്രാമപഞ്ചായത്ത് ഭരണസമതി ഒന്നാം വാർഷിക ആഘോഷങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും വിവിധ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സാധിച്ച പാലക്കുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം പാലക്കുഴ ഗവ.മോഡൽ ഹൈസ്കൂളിൽ പ്രസിഡന്റ് ജയ.കെ.എയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു.എം.കെ പഞ്ചായത്തിലെ നിർദ്ധനരായ കാൻസർ, കിഡ്നി രോഗബാധിതർക്ക് ധനസഹായവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപി.എൻ.കെ, ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരവും പ്രസിഡന്റ് ജയ. കെ.എ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച ആർ.ആർ.ടി അംഗങ്ങൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് എൻ.കെ, മെമ്പർമാരായ ഷിബി കുര്യാക്കോസ്, സിബി സഹദേവൻ, കെ.എ. മാണിക്കുഞ്ഞ്, സാലി പീതാംബരൻ, മഞ്ജു ജിനു, സിജി ബിനു, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ ഷാജു ജേക്കബ്, രമണൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം.തമ്പി, കേരള കോൺഗ്രസ്(എം) പ്രസിഡന്റ് പി.കെ.ജോൺ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ദീപക്.എസ് എന്നിവർ ആംശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീദേവി.എൻ കൃതജ്ഞത രേഖപ്പെടുത്തി.