കൊച്ചി: ശിവഗിരി തീർത്ഥാടന യാത്രയോടനുബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് പ്രസിദ്ധീകരിച്ച ശിവഗിരി പ്രത്യേക പതിപ്പ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ശ്രീനാരായണസേവ സംഘം സെക്രട്ടറി പി.പി.രാജന് നൽകി പ്രകാശിപ്പിച്ചു. ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചിദാനന്ദ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് നവനീതം നൽകി പ്രകാശനം ചെയ്തു. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകമാരന്റെ അദ്ധ്യക്ഷത വഹിച്ചു.