കാലടി: മലയാറ്റൂർ നീലീശ്വരം കൊറ്റമത്ത് മൂന്നു വീടുകളിൽ മോഷണം നടന്നു. കൊറ്റമത്ത് മണവാളൻ മാത്യുവിന്റെ 41000 രൂപയും 25പവൻ സ്വർണ്ണവും നഷ്ടപ്പെട്ടു. കോലഞ്ചേരി വീട്ടിൽ ബ്ലസന്റെ പാലങ്കര വീട്ടിൽ എലീസ ആന്റണിയുടെ വീട്ടിലും പാറയിൽ ജോസിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. മണവാളൻ മാത്യുവിനെ വീട്ടിൽ പിൻഭാഗത്തെ ഗ്രില്ലിന്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന്റെ മുകൾനിലയിലെ മുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. രാവിലെ ഉണർന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്. മറ്റു വീടുകളിലും വീടിന്റെ പിൻഭാഗത് കൂടിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ ഏകദേശം ഒരു മണിക്കും 2.30 ഇടയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഒരു മാസം മുമ്പ് നീലീശ്വരത്ത് മോഷണം നടന്നിരുന്നു. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.