kklm
ഇലഞ്ഞി ചക്കാലപ്പാറയിൽ ചേർന്ന ജാഗ്രതാ സമിതി ആലോചനയോഗം കൂത്താട്ടുകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ശാന്തി. കെ.ബാബു, ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് മുത്തോലപുരം ചക്കാലപ്പാറ ഭാഗത്ത്‌ കഴിഞ്ഞ രാത്രികളിൽ പല വീടുകളിലും മോഷണശ്രമം നടന്ന സാഹചര്യത്തിൽ, കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ ശാന്തി. കെ.ബാബു, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻ എ.കെ, അനിൽ കുര്യാക്കോസ് എന്നിവർ ജാഗ്രതാനിർദേശം നൽകി.
ഇലഞ്ഞി ചക്കാലപ്പാറ തെക്കേപ്പറമ്പിൽ ബെനാസിന്റെ വസതിയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചമ്പമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ മുഖ്യസംഘാടകൻ ആയിരുന്നു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം പ്രീതി അനിൽ യോഗത്തിൽ ജനങ്ങളുടെ ആശങ്കകൾ ആകറ്റണമെന്നും വേണ്ട പൊലീസ് സഹായങ്ങൾ നൽകണമെന്നും അറിയിച്ചു. ജാഗ്രതാസമിതി ഉടൻ രൂപീകരിക്കാനും തീരുമാനമായി.