mo-john
ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നഗരം ഗ്രീൻ സിറ്റിയാക്കുമെന്ന ലക്ഷ്യത്തോടെ രൂപം നൽകിയിരിക്കുന്ന 'മരതകത്തോപ്പ്' പദ്ധതിയുടെ ഭാഗമായി ചെയർമാൻ എം.ഒ. ജോൺ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു

ആലുവ: ആലുവ നഗരസഭയിൽ ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് സംഘടിപ്പിച്ച പുതുവത്സരാഘോഷം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജെയ്‌സൺ പീറ്റർ, വി.എൻ. സുനീഷ്, എൻ. ശ്രീകാന്ത്, കെ. ജയകുമാർ, എം. വസന്തൻ, അസിസ്റ്റന്റ് എൻജിനീയർ പി.എസ്. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ആലുവ ഗ്രീൻ സിറ്റി ആക്കുമെന്ന ലക്ഷ്യത്തോടെ രൂപം നൽകിയിരിക്കുന്ന 'മരതകത്തോപ്പ്' പദ്ധതിയുടെ ഭാഗമായി ചെയർമാൻ എം.ഒ. ജോൺ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.