salary

കളമശേരി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലെ (കെ.എസ്.ഐ.ഇ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ) കരാർ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കാൻ ധാരണയായി. ടി.സി.സി ഗസ്റ്റ് ഹൗസിൽ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഇ എം.ഡി, ജനറൽ മാനേജർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.എൻ. ഗോപിനാഥ്, എ.ഡി. സുജിൽ, കെ.സി. രഞ്ജിത് കുമാർ, പി.എ. ഷെരീഫ്, എം.ടി. നിക്സൺ, കെ.എസ്. ഷിബു, സനോജ് മോഹനൻ, പി.എം. അലി എന്നിവർ പങ്കെടുത്തു. പ്രതിമാസം 4000 രൂപയുടെ വർദ്ധന അംഗീകരിച്ചു. 100 ടണ്ണിൽ കൂടുതൽ ജോലി ചെയ്താൽ ഒരു ടണ്ണിന് 135 രൂപ അധികം നൽകും.