
കൊച്ചി: മലങ്കര മാർത്തോമ്മാ സുറിയാനിസഭ കോട്ടയം - കൊച്ചി ഭദ്രാസന കൺവൻഷൻ 13 മുതൽ 16 വരെ മല്ലപ്പള്ളി, പെരുമ്പാവൂർ, ഏളംകുളം, മാങ്ങാനം എന്നീ കേന്ദ്രങ്ങളിൽ നടത്തും. 13ന് മല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മലയിൽ സാമ്പു കോശി ചെറിയാൻ മുഖ്യസന്ദേശം നൽകും. 14 ന് പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ചേരുന്ന കൺവൻഷനിൽ ഡി.എസ്. അരുൺ (സി.എസ്.ഐ. ചർച്ച് പൂജപ്പുര), 15 ന് ഏളംകുളം ജറുശലേം പള്ളിയിൽ ചേരുന്ന കൺവൻഷന് പ്രീണാ മാത്യു (കാസർഗോഡ്) എന്നിവർ മുഖ്യസന്ദേശം നല്കും.