 
മൂവാറ്റുപുഴ: ജനുവരി 26ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പേഴക്കാപ്പിള്ളിയിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നൂറ് കേന്ദ്രങ്ങളിലാണ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. പായിപ്ര കവലയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ പോസ്റ്റർ റിലീസിംഗ് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഹനീഫ മൂലയിൽ, എസ്.വൈ.എസ് ഭാരവാഹികളായ കെ കെ ഇബ്രാഹിം ഹാജി, എം എം അലിയാർ മാസ്റ്റർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ റെയിഞ്ച് സെക്രട്ടറി ഷബീബ് ഫൈസി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ ബഷീർ, പഞ്ചായത്ത് വികസന കാര്യ സമിതി ചെയർമാൻ വി ഇ നാസർ, പഞ്ചായത്ത് അംഗങ്ങളായ ഷാഫി മുതിരക്കാലായിൽ, നൗഷാദ്, സ്വാഗതസംഘം ജനറൽ കൺവീനർ അലി പായിപ്ര, വർക്കിംഗ് കൺവീനർ സിദ്ധീഖ് ചിറപ്പാട്ട്, തുടങ്ങിയവർ പങ്കെടുത്തു.