cpi
സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ സ്‌നേഹഭവനത്തിന്റെ താക്കോൽദാനം മുൻ എം.എൽ.എ ബാബുപോൾ കൈമാറുന്നു

മൂവാറ്റുപുഴ: സി.പി.ഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര സൊസെറ്റിപ്പടി ലക്ഷംവീട് കോളനിയിലെ നിർദ്ധന കുടുംബത്തിന് നിർമിച്ച് നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബുപോൾ നിർവഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സി.പി. ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ജി.രാകേഷ് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ഷംസ് മുഹമ്മദ്, പഞ്ചായത്ത് മെമ്പർ പി.എച്ച്. സക്കീർ ഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ നൗഷാദ് വി.എം, കെ.എസ് ദിനേശ്, എം.ടി. എൽദോസ്, അനിൽ.എ.എ, നസീമ സുനിൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ടി.എം.ഷബീർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി വി.എം.സിദ്ധീഖ് നന്ദിയും പറഞ്ഞു.