
കൊച്ചി: എസ്.ആർ.വി ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി സ്ത്രീ-പുരുഷ സമത്വ സന്ദേശ തെരുവുനാടകം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ പരിശീലന ക്ലാസുകൾ, ലഹരിവിരുദ്ധ കാമ്പയിൻ, വിവിധ സ്വയം തൊഴിൽ പരിശീലനങ്ങൾ എന്നിവ നടന്നു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് രാജു വാഴക്കാല അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.ജെ. ഷിനിലാൽ, സ്റ്റാഫ് സെക്രട്ടറി അജിമോൻ പൗലോസ്, മാർട്ടിൻ കെ.പി, പ്രോഗ്രാം ഓഫീസർ ജുവൈരിത് കെ.എ, ലക്ഷ്മി സുധാകൻ, അശ്വതി എന്നിവർ സംസാരിച്ചു. എസ്. സരിഷ്‌മ മികച്ച ക്യാമ്പ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.