കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം ഇന്ന് രാവിലെ പത്തിന് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെഫി മുൻ ദേശീയ പ്രസിഡന്റ് പി.സദാശിവൻ പിള്ള സംസാരിക്കും. സംസ്ഥാന സമ്മേളനം. ഏപ്രിൽ 9,10 തീയതികളിൽ തൃശൂരിൽ നടക്കും.