nreg
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനം വാളകം പഞ്ചായത്തിലെ 9-ാം വാർഡ് യൂണിറ്റിൽ യൂണിയൻ ജില്ല പ്രസിഡന്റ് ബീന ബാബുരാജ് നിർവ്വഹിക്കുന്നു .

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാളകം പഞ്ചായത്തിലെ 9-ാം വാർഡ് യൂണിറ്റിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് നിർവ്വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ബാബു മെമ്പർഷിപ്പ് ഏറ്റുവാങ്ങി. യൂണിയൻ ഏരിയാ പ്രസിഡന്റ് സുജാത സതീശൻ, കർഷക സംഘം ഏരിയാ പ്രസിഡന്റ് സാബു ജോസഫ്, സി.പി.എം വാളകം ലോക്കൽ സെക്രട്ടറി ടി.എം.ജോയി യൂണിയൻ വില്ലേജ് സെക്രട്ടറി പി.എം.മദനൻ, വാർഡ് മെമ്പർ ജമന്തി മദനൻ എന്നിവർ പങ്കെടുത്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പിന്റ് ഏരിയാതല ഉദ്ഘാടനം പായിപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് യൂണിറ്റിൽ വച്ച് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.രാമചന്ദ്രൻ നിർവ്വഹിച്ചു. യോഗത്തിൽ യുണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്, വില്ലേജ് പ്രസിഡന്റും വാർഡ് മെമ്പറുമായ ജയശ്രീ ശ്രീധർ, കർഷകസംഘം യൂണിറ്റ് സെക്രട്ടറി കെ.എം. രാജമോഹനൻ എന്നിവർ സംസാരിച്ചു.