കളമശേരി: എം.കെ.കെ.നായരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച എം.കെ.കെ നായർ ഹാളിന്റെ ഉദ്ഘാടനം നാളെ (തിങ്കൾ) വൈകിട്ട് 5ന് സി.എം.ഡി. കിഷോർ റൂംഗ് ത നിർവ്വഹിക്കും. തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ പോൾ അനുസ്മരണ പ്രഭാഷണം നടത്തും. ജി. ജയകുമാർ എഴുതിയ 'ഹരിത മീര രസതന്ത്ര തീരം ' എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് ബിജു ഭാസ്ക്കർ അവതരിപ്പിക്കുന്ന സുഭദ്രാ ഹരണം കഥകളി.