bank
പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണ അക്കാഡമിക് അവാർഡുകൾ ഡോ.മാത്യു കുഴലനാടൻ വിതരണം ചെയ്യുന്നു...

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 10-ാമത് വാർഷിക പൊതുയോഗവും സഹകരണ അക്കാഡമിക് അവാർഡ് വിതരണ ഉദ്ഘാടനവും ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വിദ്യ.വി സ്വാഗതം പറഞ്ഞു. സെക്രട്ടറി അമർ രാജ് വാർഷിക റിപ്പോർട്ടും 2022-23 വർഷത്തേക്കുള്ള ബഡ്‌ജറ്റും അവതരിപ്പിച്ചു. മൂവാറ്റുപുഴ-കുന്നത്തുനാട് താലൂക്കുകളിലായി 2021-22 വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ 100ഓളം വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പ്രശംസാ പത്രവും എം.എൽ.എ വിതരണംചെയ്തു. മാറാടി ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് സാബു ജോൺ, മോട്ടോർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ.കെ.ഉമ്മർ, ഡോ.സബൈൻ ശിവദാസ്, ബോർഡ് മെമ്പർമാരായ അനസ് കൊച്ചുണ്ണി, സുലൈഖ അലിയാർ, ടി.എം.മൂസ, ബാങ്ക് ജീവനക്കാരായ എലിസബത്ത് സ്റ്റീഫൻ, റഹ്മ ബീവി, ഷീബ.സി.കെ, മുഹ്യദ്ദീൻ.സി.എ എന്നിവർ സംസാരിച്ചു.