തൃക്കാക്കര: വൈറ്റില പൊന്നുരുന്നി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ കേൾക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.സതീശൻ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ നിന്നും വൈറ്റിലയിൽ എത്തുന്ന ജനങ്ങൾക്ക് ഉപകാരപ്രദമാണ് പൊന്നുരുന്നി റെയിൽവേ സ്റ്റേഷൻ. പക്ഷേ, കേന്ദ്രസർക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചുകൊണ്ട് ഈ ജനകീയ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുന്നത്.