കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ജോലി ഒഴിവുകളുണ്ട്.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ് എന്നീ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, യോഗ്യത :എം.ബി.ബി.എസ്. മാസം വേതനം 40,950 രൂപ. ഡെന്റൽ സർജൻ യോഗ്യത: ബി.ഡി.എസ്. മാസവേതനം 30,000 രൂപ. ഡാന്റൽ ഹൈജീനിസ്റ്റ് യോഗ്യത: ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പാസായിരിക്കണം, മാസം വേതനം 18000 രൂപ. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.