കോതമംഗലം: ഈ വർഷത്തെ ദക്ഷിണമേഖല ആൻഡ് ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബാൾ (ആൺകുട്ടികളുടെ) ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16വരെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആതിഥേയത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നടക്കും. ദക്ഷിണേന്ത്യയിലെ 95 സർവ്വകലാശാലകളിൽ നിന്നുള്ള ടീമുകളാണ് ജനുവരി അഞ്ചുമുതൽ ഒൻപതുവരെ നടക്കുന്ന ദക്ഷിണമേഖല ദേശീയ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു മേഖലാചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർനേടി ക്വാളിഫൈ ചെയ്യുന്ന ആദ്യ നാലു ടീമുകളാണ് തുടർന്ന് ജനുവരി 12മുതൽ 16വരെ നടക്കുന്ന ദേശീയ അന്തർസർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.