bjp

കൊച്ചി: വൈറ്റില പുഞ്ചത്തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വൈറ്റില ഏരിയാ കമ്മിറ്റി സായാഹ്നധർണ്ണ നടത്തി. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, ജില്ലാകമ്മിറ്റി അംഗം സുദീപ്, മണ്ഡലം ജനറൽ സെക്രട്ടറി എം.സി. അജയകുമാർ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് സുനിൽകുമാർ, ജനറൽ സെക്രട്ടറി മനീഷ് മണ്ഡലം സെക്രട്ടറി ബിനോയ് എന്നിവർ നേതൃത്വം നൽകി. പൊന്നുരുന്നി ചളിക്കവട്ടം പുഞ്ചത്തോട് മാലിന്യം നിറഞ്ഞ് രൂക്ഷഗന്ധവുമായി ജനജീവിതം ദു:സഹമായിരിക്കുകയാണ്.