pic

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. അടിവാട് പി. കെ ടവർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. തുടർന്ന് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആദ്യ നിക്ഷേപം സ്വീകരിക്കൽ ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ.സജീവ് കർത്തയും ഓഹരി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദും നിർവഹിച്ചു. ചടങ്ങിൽ സംഘം പ്രസിഡന്റ് ടി.പി.എ ലത്തീഫ് സ്വാഗതവും ഓണററി സെക്രട്ടറി എൻ.കെ ഷാജി നന്ദിയും പറഞ്ഞു. നിസാമോൾ ഇസ്മയിൽ, ഒ. ഇ അബ്ബാസ്, എ.എ രമണൻ, കെ.വി സുധീർ, മുഹമ്മദ് ഷരീഫ്, ഷാജി മുഹമ്മദ്, കെ.ബി മുഹമ്മദ്, സിപിഎം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം. എം ബക്കർ, പി.കെ മുഹമ്മദ്, രാജേന്ദ്രൻ അകത്തൂട്ട് തുടങ്ങിയവർ സംസാരിച്ചു.